നക്ഷത്രങ്ങളുടെ രാജകുമാരൻ’ എന്ന പേരിൽ മമ്മൂട്ടിയെക്കുറിച്ച് ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി ഡിജിറ്റൽ റിലീസ്ചെയ്തു. 20 വര്‍ഷത്തോളം പഴക്കമുള്ള ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്തത്..മമ്മൂട്ടിയുടെ ജന്മ നാടായ ചെമ്പ് ഗ്രാമത്തിലൂടെയും പഠിച്ച കലാലയത്തിലൂടെയും പിന്നീട് അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തിലൂടെയുമാണ് ഡോക്യുമെന്ററി കടന്നുപോകുന്നത്. നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം സഹപ്രവര്‍ത്തകരും പരിചയക്കാരുമെല്ലാം മമ്മൂട്ടിയെ കുറിച്ച് പറയുന്നത് വീഡിയോയിൽ കാണാം. കുഞ്ഞു ദുൽഖറുമൊക്കെ ഡോക്യുമെന്ററിയിലൂടെ വന്നുപോകുന്നുണ്ട്.
മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനെയും സുറുമിയേയും സഹോദരങ്ങളെയുമെല്ലാം ഈ ഡോക്യുമെന്ററിയിൽ കാണാം. തോമസ് ടി കുഞ്ഞുമോനാണ് ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. കള്ളിക്കാട് രാമചന്ദ്രൻ തിരക്കഥയും മോഹൻസിത്താര സംഗീതവും ഡി തങ്കരാജ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. ഡോക്യുമെന്ററിയിൽ നമ്മൾ കേൾക്കുന്ന ശബ്ദവിവരണം രവി വള്ളത്തോളിന്റേതാണ്.