ചിറ്റൂർ : ടി.ജെ വിനോദ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 38 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തിയാക്കിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു.
ടി.ജെ വിനോദ് എം.എൽ.എ യുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജു അഴികക്കത്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിമ്മി ഫ്രാൻസിസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ കെ.പി, ചേരാനല്ലൂർ പഞ്ചായത്ത് 9ാം വാർഡ് മെമ്പർ വിൻസി ഡെറിസ്, വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ അൻസിലാം എൻ.എക്സ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത എം.എസ്, പി.ടി.എ പ്രസിഡന്റ് ഷിജു കെ.പി തുടങ്ങിയവർ പ്രസംഗിച്ചു.
125 ലധികം വർഷത്തെ പഴക്കവും പാരമ്പര്യവും പേറുന്ന ചിറ്റൂർ ഗവൺമെന്റ് എൽ.പി സ്‌കൂൾ ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്. മൂന്ന് നിലക്കുള്ള ഫൌണ്ടേഷൻ ഇട്ട് നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ നിലവിൽ ക്ലാസ് മുറികളാണുള്ളത്. സ്മാർട്ട് സൗകര്യങ്ങളോട് കുടി നിർമ്മിച്ചിരിക്കുന്ന വിദ്യാർഥി സൗഹൃദ ക്ലാസ്സ്മുറികൾ ആധുനികവും ആകർഷകവുമായ പഠന സമഗ്രഹികളും ഡെസ്ക് ബെഞ്ചുകളോടും കൂടിയതാണ്.സ്‌കൂളിന്റെ രണ്ടാം ഘട്ട വികസനത്തെ സംബന്ധിച്ചുള്ള പദ്ധതി തന്റെ മനസ്സിൽ ഉണ്ടെന്നും നിയോജകമണ്ഡലത്തിലെ ആരോഗ്യ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങൾക്കാണ് എം.എൽ.എ എന്ന നിലയിൽ മുൻഗണന നൽകുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.