2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി.നടിയും സംവിധായാകയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്സൺ .അവാർഡിന് സമർപ്പിക്കുന്ന എൻട്രികളുട എണ്ണം വർധിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ വിധി നിർണയ സമിതിക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് നിയമാവലി പരിഷ്കരിച്ചതിന് ശേഷമുള്ള ആദ്യ അവാർഡാണ് ഇത്തവണത്തേത്.
എട്ടുതവണ ദേശീയ പുരസ്‌കാരം നേടിയ കന്നഡ സംവിധായകൻ പി.ശേഷാധ്രിയും പ്രമുഖ സംവിധായകൻ ഭദ്രനും പ്രാഥമിക വിധി നിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും.ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.