ഡൽഹി പ്രതിഷേധത്തിൽ സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു, കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി. പൊതുപരീക്ഷ നിയമ ഭേദഗതി ചർച്ചയിൽ പാർലമെൻറിൽ മറുപടി നൽകുകയായിരുന്നു പ്രിയങ്ക ഗാന്ധി എം പി. കുറച്ച് നാൾ മുൻപ് RML ആശുപത്രിയിൽ പോയിരുന്നു. ലാത്തി ചാർജിൽ അടി കിട്ടിയ കുട്ടി ICU വിൽ പോരാടുകയാണ്. ജെപി നദ്ദ ഉൾപ്പടെ ഭരണകക്ഷി അംഗങ്ങളും പോയി. ചികിത്സയിലുള്ള കുട്ടിയുടെ അമ്മ ദേഷ്യത്തിലായിരുന്നു.
നേതാക്കൾ എന്തിന് വന്നു എന്ന് ചോദിച്ചു. വന്നതിന് നന്ദി ആരോടും സംസാരിക്കാനില്ല എന്ന് ആ അമ്മ എന്നോട് പറഞ്ഞു. പലരും വന്ന് വീഡിയോ ചെയ്യുന്നു എന്ന് ആ അമ്മ പറഞ്ഞു. മകളെ ഈ അവസ്ഥയിൽ എത്തിച്ചവരും വന്നു. തനിക്ക് ആരുടെയും സഹായം വേണ്ട ഒറ്റയ്ക്ക് പോരാടും എന്ന് അവർ പറഞ്ഞു. എന്തിനായിരുന്നു ഇങ്ങനെയൊക്കെ ചെയ്തത്. സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ഇങ്ങനെ ദ്രോഹിച്ചു.
അവർ തീവ്രവാദികളാണോ? മോദിയും അമിത് ഷായും മറുപടി പറയൂ. ആര് മറുപടി പറയും? അമിത് ഷാ പറയുമോ. പെലറ്റ് ഗൺ ഉപയോഗിക്കാൻ ആര് ഉത്തരവിട്ടു?. ഇത് കോൺഗ്രസിൻ്റെ ചോദ്യമല്ല. രാജ്യം ചോദിക്കുന്നു. എന്തിനാണ് സര്ക്കാർ യുവത്വത്തെ ഭയക്കുന്നത്?. പരിശ്രമത്തിനല്ല പണത്തിനാണ് വില. വിദ്യാർഥികളുടെ പ്രതീക്ഷ സര്ക്കാർ തകർക്കുന്നു. സര്ക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണം നടപടിയെടുക്കണം എന്ന് മാത്രമാണ് വിദ്യാർഥികൾ പറഞ്ഞതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ധനം വർഷംപ്രതി കുറഞ്ഞുവരുന്നു. 152 പേപ്പർ ലീക്കുകൾ നടന്നു, ഒരാളെപ്പോലും ശിക്ഷിച്ചില്ല. കഴിഞ്ഞ ദിവസം ധർമേന്ദ്ര പ്രധാൻ നാണംകെട്ട് രാജിവെച്ചു. ഇന്നലെ അദ്ദേഹത്തെ സൂപ്പർ താരത്തെ പോലെ ഭരണപക്ഷം പാർലമെൻ്റിൽ സ്വീകരിച്ചു. മഹാരാഷ്ട്രയിൽ മറ്റൊരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തു. ഇതിലും നടപടിയില്ല.പ്രധാനമന്ത്രിയുടെ റീൽ വീഡിയോകളെയും പ്രിയങ്ക പരിഹസിച്ചു. യുവത്വത്തിൻ്റെ ഭാവി കവർച്ചചെയ്യപ്പെട്ടു, പ്രതീക്ഷകൾ കവർച്ചചെയ്യപെട്ടു, വിശ്വാസം തകർക്കപ്പെട്ടു. പ്രതിപക്ഷം ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വിഷയത്തിൽ ഇടപെട്ട് സ്പീക്കർ ഓം ബിർള രംഗത്തെത്തി. എന്തും പറയാമെന്നാണോ എന്ന് ഭരണപക്ഷം ചോദിച്ചു. ബഹളം വച്ച് പ്രതിപക്ഷം. ചർച്ച തടസ്സപ്പെടുത്തുന്നു എന്ന് പ്രതിപക്ഷം. പുതിയ വിദ്യാഭ്യാസ മന്ത്രിയെ ഭീഷണിപ്പെടുത്തുന്നു എന്ന് കിരൺ റിജിജു കുറ്റപ്പെടുത്തി. വ്യക്തിഹത്യ നടത്തുന്നു. പ്രഹ്ലാദ് ജോഷിയ്ക്കെതിരായ പരാമർശം സഭ രേഖകളിൽ നിന്ന് നീക്കം ചെയ്യും എന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു.
Story Highlights : Priyanka gandhi against modi and amit shah
















