ലഡാക്കിലേക്ക് യാത്ര പോകാൻ ഇതാ പുതിയൊരു കാരണം കൂടി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധ ഭൂമിയായ സിയാച്ചിനിലെ ബേസ് ക്യാമ്പിലേക്ക് ആഭ്യന്തര സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു. സിയാച്ചിൻ ബേസ് ക്യാമ്പ് ആഭ്യന്തര വിനോദ സഞ്ചാരികൾക്കായി തുറന്നിട്ടുണ്ട് എന്നല്ല ടൂറിസത്തിന് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ആണ് അധികൃതർ അറിയിച്ചത്.കൂടാതെ ആദ്യ സംഘം ഇവിടേക്ക് യാത്ര പുറപ്പെടുകയും ചെയ്തു. ഇതിന്റെ ഫ്ലാഗ് ഓഫ് ലഡാക് ഓട്ടോ നമ്മൾ സീൽ ഡെവലപ്മെന്റ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് കൗൺസിലർ താഷി ഗ്യാൽസൺ നിർവഹിച്ചു.
ലേ പട്ടണത്തിൽ നിന്നും ഏകദേശം 200 കിലോമീറ്റർ ദൂരെയാണ് സിയാച്ചിൻ ബേസ് ക്യാമ്പ്. ഖർദുങ്ല,നുബ്ര വാലി വഴിയാണ് ഇവിടേക്ക് പോവുക. ഈ പാത തന്നെ ഏറെ മനോഹരമാണ്.തികച്ചും വ്യത്യസ്തമായ രീതികൾ ആണ് ദുർഘടം നിറഞ്ഞ വഴിയിൽ സഞ്ചാരികൾക്കായി കാത്തിരിക്കുന്നത്.
പാകിസ്ഥാനുമായുള്ള നിയന്ത്രണ രേഖയ്ക്ക് സമീപം കാരക്കോറം മലനിരകളിലാണ് സിയാച്ചിൻ ഗ്ലേസിയർ ഉള്ളത്. 70 കിലോമീറ്റർ നീളമുള്ള സിയാച്ചിൻ ഹിമാനി കാലഘട്ടത്തിലെ ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയിൽ ലോകത്തിൽ രണ്ടാമത്തേതും ആണ്. സമുദ്രനിരപ്പിൽ നിന്നും 18,875 അടി ഉയരത്തിലാണ് ഇതിന്റെ കിടപ്പ്.
ഇന്ത്യൻ സൈന്യത്തിലെ തന്ത്രപ്രധാനമായ മേഖലയും കൂടിയാണിത്. 1984 ഏപ്രിൽ നടത്തിയ ഓപ്പറേഷൻ മേഘദൂത് ലൂടെയാണ് ഇന്ത്യൻ സൈന്യം സിയാച്ചിൻ ഗ്ലേഷിയറിനെ പൂർണമായും നിയന്ത്രണത്തിൽ ആക്കിയത്.
ലഡാക്കിലെ നിയന്ത്രണ പ്രദേശത്തേക്ക് പോകുന്നതിനുള്ള ഇന്ന് ലൈൻ പെർമിറ്റ് ആഭ്യന്തര സഞ്ചാരികൾക്ക് കഴിഞ്ഞമാസം ഒഴിവാക്കിയിരുന്നു. ഇതോടെ അനുമതി കൂടാതെ തന്നെ നുബ്ര വാലി, പാൻഗോങ് തടാകം പോലുള്ള സ്ഥലങ്ങളിലേക്ക് പോകാൻ സാധിക്കും. ഇതിനു പുറമേ ആണിപ്പോൾ സിയാച്ചിൻ കൂടി തുറന്നുകൊടുത്തത്.