<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കണ്ണും മൂക്കും ഒരേസമയം പൊത്തേണ്ടിവരുന്ന അവസ്ഥ; ശംഖുമുഖം ശോചനീയാവസ്ഥ; വിമർശിച്ച് കൃഷ്ണകുമാർ

Web Desk by Web Desk
Sep 28, 2021, 01:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്തിന്റെ ശോചനീയാവസ്ഥക്കെതിരെ  രൂക്ഷ വിമർശനവുമായി നടൻ കൃഷ്ണകുമാർ. ശംഖുമുഖം കടപ്പുറത്തെ ദുഃഖമുഖമാക്കി മാറ്റിയത് ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ച രാഷ്ട്രീയനേതൃത്വങ്ങളാണെന്ന് കൃഷ്ണകുമാർ ആരോപിച്ചു. 

ചപ്പും ചവറും വിസർജ്യങ്ങളും നിറഞ്ഞ പരിസരങ്ങൾ കൊണ്ട് കണ്ണും മൂക്കും ഒരേസമയം പൊത്തേണ്ടിവരുന്ന അവസ്ഥയാണ് ഇവിടെയെന്നും സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ശംഖുമുഖം കടപ്പുറത്ത് നിന്നു മക്കൾക്കൊപ്പമുള്ള പഴയകാല ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ ന‍ടൻ പങ്കുവെച്ചാണ് കൃഷ്ണകുമാർ ഈ കാര്യം പറഞ്ഞത്.  

krishnakumar

കൃഷ്ണകുമാറിന്റെ വാക്കുകൾ:

നമ്മൾ തിരുവനന്തപുരത്തുകാർക്ക് ശംഖുമുഖം വെറുമൊരു കടപ്പുറം മാത്രമല്ല. അത് കുട്ടിക്കാലം മുതലേയുള്ള ഒരു ശീലമാണ്. കാലാകാലങ്ങളായി നാനാദേശങ്ങളിൽ നിന്നും ജോലി സംബന്ധമായും അല്ലാതെയും നമ്മുടെ നഗരത്തിൽ വന്നുപോയവരും, (ഇഷ്ടപ്പെട്ട് ബാക്കിജീവിതം ഇവിടെത്തന്നെ തങ്ങാൻ തീർച്ചപ്പെടുത്തിയവരും), തിരക്കുകളിൽ നിന്ന് തെന്നിമാറാൻ തിരഞ്ഞെടുക്കുന്ന തീരം. ശ്രീപദ്മനാഭന്റെ ആറാട്ടുകടവ്, ബലിതർപ്പണങ്ങൾ നടക്കുന്ന പുണ്യഭൂമി, എല്ലാ മതസ്ഥരുടെയും വിശ്വാസങ്ങളും ചരിത്രവും ഉൾക്കൊള്ളുന്ന വിശാലത. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര കഥകൾ! 

ഇന്ന് വീണ്ടും അവിടംവരെ പോയിരുന്നു. എല്ലാംകൊണ്ടും അവഗണിക്കപ്പെട്ടു കിടക്കുകയാണെന്നറിയാമെങ്കിലും ഇന്നവിടെ കണ്ട കാഴ്ചകൾ ദേഷ്യവും സങ്കടവും വർധിപ്പിച്ചതേയുള്ളൂ. പൊട്ടിത്തകർന്ന റോഡുകൾ, ചപ്പും ചവറും വിസർജ്യങ്ങളും നിറഞ്ഞ പരിസരങ്ങൾ, കണ്ണും മൂക്കും ഒരേസമയം പൊത്തേണ്ടിവരുന്ന നിസ്സഹായാവസ്ഥ…ഇതൊക്കെയാണ് ഇപ്പോഴത്തെ ഇവിടുത്തെ കാഴ്ചകൾ. ഒരു കലാകാരനെന്ന നിലയ്ക്ക് ഏറ്റവും വേദന തോന്നിയത് സപ്‌തസ്വരമണ്ഡപം കണ്ടപ്പോഴാണ്. പലർക്കും പ്രാഥമിക കൃത്യങ്ങൾ ചെയ്യാനൊരു മറ, അത്ര തന്നെ! പെട്ടെന്നോർമ്മ വന്നത് പണ്ടൊരു പ്രകൃതിദുരന്തത്തിൽ പ്രേതഭൂമിയായിപ്പോയ ധനുഷ്കോടിയിലെ ചില ദൃശ്യങ്ങളാണ്. ഇവിടെയിത് പക്ഷേ പ്രകൃതിദുരന്തമല്ല, രാഷ്ട്രീയ ദുരന്തമാണ്. ശംഖുമുഖത്തെ ഒരു ദുഃഖമുഖമാക്കിമാറ്റിയത് ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ച രാഷ്ട്രീയനേതൃത്വങ്ങളാണ്. അവരല്ലെങ്കിൽ പിന്നെ ഉത്തരവാദികളാരാണ്?

ReadAlso:

മരുന്ന് വാങ്ങുന്നതിൽ മന്ത്രിമാർ ഇടപെടാറില്ല; കെ മുരളീധരൻ കമ്പനി പ്രതിനിധികളെ കണ്ടതിൽ അന്വേഷണം വേണം

കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കേരളത്തിൽ കിട്ടിയത് വലിയ സ്വീകാര്യത, രണ്ട് സർക്കാരുമായി പ്രവർത്തിക്കാൻ കഴിഞ്ഞു: രാജേന്ദ്ര അർലേക്കർ

ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറി

മാസപ്പടി കേസ്: നാളെ ഹാജരാകില്ല, EDയ്ക്ക് മറുപടി നൽകി പിണറായി വിജയൻ | pinarayi vijayan will not appear on ed tomorrow

krishnakumar 2

ലോക ടൂറിസം ദിനമാണത്രെ. അൽപദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായ ചില ചിത്രങ്ങളുണ്ട്. തിരുവനന്തപുരം ‘രാജ്യാന്തര’ വിമാനത്താവളത്തിലേക്ക് പെട്ടിയും സഞ്ചികളും തൂക്കി കടപ്പുറത്തിനരികെകൂടി വേഗത്തിൽ നടന്നുനീങ്ങുന്ന ചിലയാൾക്കാർ. റോഡുകളില്ല. ഈ ഫോട്ടോകൾ ശ്രദ്ധിക്കൂ, തിക്കും തിരക്കും തടസ്സങ്ങളും കാണൂ. ലോകത്തെവിടെയെങ്കിലുമൊരു വിമാനത്താവളത്തിന് ഇതുപോലൊരു ദുർഗ്ഗതിയുണ്ടാകുമോ? സംശയമാണ്. 

ഇങ്ങോട്ടേക്കാണ് നമ്മുടെ സർക്കാർ എല്ലാ രാജ്യക്കാരെയും നമ്മുടെ സംസ്ഥാനം കാണാൻ ക്ഷണിക്കുന്നത്. ഒന്നോർത്തുപോകുകകയാണ്,കൊച്ചിയിലോ കണ്ണൂരോ ആണെങ്കിൽ ഒരു വിമാനത്താവളത്തിന്  ഇതുപോലൊരു ദുസ്ഥിതി ഉണ്ടാകുമായിരുന്നോ? രാജ്യാന്തര ടൂറിസം നടക്കട്ടെ, പക്ഷേ ആയിരക്കണക്കായ തദ്ദേശവാസികളുടെ ഉപജീവനവും അതിജീവനവും ഇതേ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന സാമാന്യബോധം എന്തുകൊണ്ടാണിവിടുത്തെ ഭരണകൂടങ്ങൾക്കില്ലാതെ പോകുന്നത്? സാധാരണക്കാരൻ ആരോടാണ് പരാതിപ്പെടേണ്ടത്? 

krishnakumar shangumukam

ഈ മേഖലയിലെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾ നട്ടം തിരിയുകയാണ്. അവരുടെ കൂട്ടികളും കുടുംബങ്ങളും തികഞ്ഞ പട്ടിണിയിലാണ്. സർക്കാരിന്റെ തികച്ചും അശാസ്ത്രീയവും ഏകപക്ഷീയവുമായ കോവിഡ് മാനേജ്‌മന്റ് തീരുമാനങ്ങൾ തകർത്തെറിഞ്ഞത് അനേകമനേകം ചെറുകിട വ്യാപാരികളെയും, വിനോദസഞ്ചാരികൾക്കു അവശ്യസാധനങ്ങൾ എത്തിച്ചു ഉപജീവനം നടത്തുന്ന ഒരുപിടി പാവപ്പെട്ടവരെയാണ്. ഈയവസ്ഥകൾക്കൊരു മാറ്റം വരാൻ നാമിനി എത്ര ദുരന്തങ്ങൾ കൂടി വന്നുപോകാൻ കാത്തിരിക്കണം? എത്ര നാൾ കൂടി? 

നിർത്തുകയാണ്. പക്ഷേ ഇവിടുത്തെ സ്ഥിതികൾ മെച്ചപ്പെടുത്താനും ജീവിതനിലവാരമുയർത്താനുമുള്ള എന്റെയും എന്റെ പാർട്ടിയുടെയും ശ്രമങ്ങൾ തുടരുകതന്നെ ചെയ്യും. രാജ്യാന്തര ഭൂപടത്തിൽ നമ്മുടെ നാടിനെ വീണ്ടും തലയുയർത്തി നിർത്താൻ വേണ്ട എല്ലാ ജോലികളും ചെയ്യും. നിശ്ചയിച്ചുറപ്പിച്ചതാണത്.

shangukukham

പിടിപ്പുകെട്ടതും പാപ്പരായിപ്പോയതുമായ ഈ സർക്കാർ  ലോക ടൂറിസം ദിനവും അഖിലേന്ത്യാ ഹർത്താലും ഒരേ സമയം നടത്തി വിഡ്ഢിവേഷം കെട്ടുമ്പോൾ നാമെന്തുചെയ്യണം? പരമാവധി മദ്യം വാങ്ങുക, വീട്ടിലിരുന്നു കുടിച്ചുതീർത്ത് സർക്കാരിന്റെ ദൈനംദിന ചെലവുകൾക്ക് കൈത്താങ്ങാകുക എന്നല്ലേ ഭരണകൂടം പറയാതെ പറയുന്നത്? എത്ര നാളിങ്ങനെ? എന്തിനൊരു സർക്കാർ ഇങ്ങനെ?

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Factorkkofficial%2Fposts%2F4426053390842108&show_text=true&width=500

 

Latest News

മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം | Shamonda virus confirmed in humans for the first time; one death in France

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന് ക്ഷണിച്ച് നെതന്യാഹു

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; റിയാദിലും മദീനയിലും 4 ഡ്രോണുകൾ തകർത്തതായി സഖ്യസേന

ടൈഗർ ഷ്റോഫ് വധശ്രമകേസ്: പ്രതികൾ പല ബോളിവുഡ് താരങ്ങളെയും ലക്ഷ്യമിട്ടതായി പൊലീസ്; രണ്ട് പേർ കൂടി അറസ്റ്റിലായി

ജന്തര്‍ മന്തറിലെ പ്രതിഷേധം: സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ക്രൈംബ്രാഞ്ച് നോട്ടീസ് | jantar-mantar-protest-crime-branch-notices-saurav-das-ashutosh-ranka

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies