തിരുവനന്തപുരം; മുൻ ഡിജിപി കെ വി രാജഗോപാലൻ നായർ അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. മൃതദേഹം 3.30 വരെ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരച്ചടങ്ങുകൾ വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.
1962 ബാച്ച് ഐപിഎസ് ഓഫീസറാണ്. 1995 ഏപ്രിൽ 30 മുതൽ 1996 ജൂൺ 30 വരെ ഡിജിപിയായിരുന്നു. വിജിലൻസ് മേധാവിയായും ജയിൽ മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

















