പൃഥ്വിരാജ് നായകനായ ഭ്രമത്തിന്റെ ടീസർ പുറത്തിറക്കി. 2018 ലെ ഹിന്ദി ബ്ലാക്ക് കോമഡി ചിത്രമായ അന്ധാധുനുവിന്റെ മലയാളം റീമേക്കാണിത്. രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ്, രാശി ഖന്ന, ശങ്കർ പണിക്കർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
എല്ലാതരത്തിലും അന്ധനുവിന്റെ അതെ രീതിയിൽ തന്നെയാണ് ഭ്രമവും ഷൂട്ട് ചെയ്തിരിക്കുന്നത്. ഒറിജിനൽ ചിത്രത്തോട് പരമാവധി നീതി പുലർത്തികൊണ്ട് തന്നെയാണ് ചിത്രത്തിലെ ഷോട്ടുകൾ പുനർനിർമ്മിച്ചത്. ഒരേ കഥ മലയാള പ്രേക്ഷകർക്ക് പരിചയപ്പെടുത്താനുള്ള ഒരു നല്ല ഓപ്ഷൻ പോലെയാണ് ഭ്രമം ചിത്രീകരിച്ചിരിക്കുന്നത്.
ശ്രീറാം രാഘവൻ സംവിധാനം ചെയ്ത അന്ധാധുൻ, ഒരു മുൻ ചലച്ചിത്ര നടന്റെ കൊലപാതകത്തിൽ അറിയാതെ കുടുങ്ങിയ ഒരു പിയാനോ കളിക്കാരന്റെ കഥയാണ് പറയുന്നത് . 2010 ലെ ഫ്രഞ്ച് ഹ്രസ്വചിത്രമായ എൽ അക്കോർഡിയർ (ദി പിയാനോ ട്യൂണർ) ആണ് ഇതിന് പ്രചോദനമായത്. ഇതിൽ തബു, ആയുഷ്മാൻ ഖുറാന, രാധിക ആപ്തെ എന്നിവരാണ് അഭിനയിച്ചത്.ചിത്രം തെലുങ്ക് അടക്കമുള്ള മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.