തിരുവനന്തപുരംപി ആർ ചേമ്പറിലെ വാർത്താ സമ്മേളനത്തിന് ടെലി പ്രോംപ്റ്റർ വാങ്ങാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെയും മാറ്റ് മന്ത്രിമാർക്കും വാർത്താ സമ്മേളനത്തിനായി ടെലി പ്രോംപ്റ്റർ ഉപയോഗിക്കാം. 6.26 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി.
പേപ്പർ നോക്കി വായന ബുദ്ധിമുട്ടായതിനാലാണ് നടപടി. നിലവില്‍ പിആര്‍ ചോംബറില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ മുന്നിലുള്ള പേപ്പര്‍ നോക്കിയാണ് കാര്യങ്ങള്‍ വിശദീകരിക്കാറുള്ളത്.
വാർത്താ സമ്മേളനം നടത്തുമ്പോൾ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പേപ്പറിൽ എഴുതി വായിക്കുന്നത് ഇതുവഴി ഒഴിവാക്കാം എന്നാണ് സർക്കാർ തീരുമാനം. ഇതോടെ പേപ്പര്‍ ഇല്ലാതെ മുന്നിലുള്ള സ്‌ക്രീനില്‍ നോക്കി കാര്യങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രിമാര്‍ക്ക് സാധിക്കും.

















