ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാർഷികവരുമാനത്തിൽ മുൻ വർഷത്തേക്കാൾ വർധനവ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം മുൻ വർഷത്തെക്കാൾ 22 ലക്ഷം രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വരുമാനം 2.85 കോടിയില്‍ നിന്ന് 3.07 കോടി ആയി ഉയര്‍ന്നു.
മാർച്ച് 31ലെ കണക്കുകൾ പ്രകാരം 1.5 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലുള്ളത്. കയ്യിൽ 36,000 രൂപയുമുണ്ട്. ഇതിെനാപ്പം ഗുജറാത്തിലെ ഗാന്ധിനഗര്‍ എസ്ബിഐയിലെ അക്കൗണ്ടില്‍ 1.86 കോടി രൂപ സ്ഥിരനിക്ഷേപമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 1.6 കോടി രൂപയായിരുന്നു. ഇതിനൊപ്പം 1.48 ലക്ഷം രൂപ വിലവരുന്ന നാല് സ്വർണമോതിരവും അദ്ദേഹത്തിനുണ്ട്.
ജംഗമവസ്തുക്കളായി 1.97 കോടി രൂപയുടെ വസ്തുവകകളാണ് പ്രധാനമന്ത്രിക്കുള്ളത്. സ്വന്തമായി വാഹനമില്ല.
ഓഹരി വിപണിയിലോ മ്യൂച്ചൽഫണ്ടിലോ മോദിക്ക് നിക്ഷേപമില്ല. ലോൺ അടക്കമുള്ള മറ്റ് കടബാധ്യതകളും അദ്ദേഹത്തിനില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു.