ന്യൂഡൽഹി;എഴുത്തുകാരിയും ഫെമിനിസ്റ്റുമായ കമല ഭാസിന്‍ അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. കമലയ്ക്ക് നേരത്തെ കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു.ആക്ടിവിസ്റ്റ് കവിത ശ്രീവാസ്തവയാണ് കമലയുടെ മരണവാര്‍ത്ത അറിയിച്ചത്.
‘ഞങ്ങളുടെ പ്രിയ സുഹൃത്ത് കമല ഭാസിൻ ഇന്ന്, സെപ്റ്റംബർ 25 -ന് പുലർച്ചെ മൂന്ന് മണിയോടെ അന്തരിച്ചു. ഇത് ഇന്ത്യയിലെയും ദക്ഷിണേഷ്യൻ മേഖലയിലെയും സ്ത്രീ പ്രസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അവർ ജീവിതം ആഘോഷിച്ചു. കമല, നിങ്ങൾ എപ്പോഴും ജീവിക്കും ഞങ്ങളുടെ ഹൃദയങ്ങളിൽ, സാഹോദര്യത്തിൽ’ എന്നാണ് കവിത ശ്രീവാസ്തവ കുറിച്ചത്.
രാജസ്ഥാനിലെ സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1976 മുതല്‍ 2001 വരെയുള്ള കാലയളവില്‍ യു.എന്നിലെ ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷനില്‍ പ്രവര്‍ത്തിച്ചു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന കമലയുടെ രചനകളും ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുളളതായിരുന്നു. ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നതിനാല്‍ ഇന്ത്യന്‍ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് കമലയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ‘ക്യോംകി മേ ലഡ്കീ ഹും’ എന്ന കമലയുടെ കവിത വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.