ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍ ചേര്‍ത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. സുപ്രീംകോടതിയുടെ ഇ-മെയില്‍ സംവിധാനം കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററാണ് (എന്‍.ഐ.സി.) ചിത്രം നീക്കിയത്.
നേരത്തെ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സുപ്രീം കോടതി ഈ ഫൂട്ടര്‍ നീക്കം ചെയ്യാന്‍ നിർദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാഷണൽ ഇൻഫോ മാറ്റിക്സ് സെന്റര്‍ നടപടി എടുത്തത്. മോദിയുടെ ചിത്രത്തിന് പകരം ഇമെയിൽ ഫൂട്ടറിൽ സുപ്രീം കോടതിയുടെ ചിത്രമാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്.