മുംബൈ: മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ആരാധനാലയങ്ങളില്‍ പ്രവേശനമനുവദിക്കുകയെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.
“നവരാത്രിയുടെ ഒന്നാം ദിനമായ ഒക്ടോബർ ഏഴ് മുതൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് എല്ലാ ആരാധനാലയങ്ങളും തുറക്കും. ” മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
മുതിര്‍ന്നവര്‍ കൂടുതലായി എത്തുന്ന സ്ഥലമാണ് ക്ഷേത്രങ്ങളെന്നും രോഗവ്യാപന സാധ്യത ഇവരില്‍ കൂടുതലായതിനാല്‍ ക്ഷേത്രങ്ങള്‍ തുറന്നാലും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മാസ്ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മൂലം അടച്ചിട്ട ക്ഷേത്രങ്ങൾ തുറക്കാത്തതിൽ സംസ്ഥാന സർക്കാർ ബി.ജെ.പിയിൽ നിന്നും ശക്തമായ പ്രതിഷേധം നേരിട്ടുവരികയായിരുന്നു.
മഹാരാഷ്ട്രയിലെ സ്കൂളുകൾ ഒക്ടോബർ നാല് മുതൽ തുറക്കാനും തീരുമാനമായി. അഞ്ച് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളാണ് തുറക്കുകയെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാദ് പറഞ്ഞു. കോവിഡ് വ്യാപനം കുറവുള്ള ഇടങ്ങളിലാകും സ്കൂളുകൾ തുറക്കുക.