തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിൻ രണ്ട് മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം ഡോസ് വാക്സിനേഷൻ ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുതിർന്ന പൗരന്മാരിൽ കുറേപ്പേർ ഇനിയും വാക്സിനേഷൻ എടുത്തിട്ടില്ല. പലരും വിമുഖത കാട്ടുകയാണ്. ഇത് ഒഴിവാക്കണം. തക്ക സമയത്ത് ആശുപത്രിയിലെത്താത്തതിനാൽ മരിച്ചത് 30 ശതമാനം പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് രണ്ട് ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ചവരുടെ എണ്ണം ഒരു കോടിയിലധികം എത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.