വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ.ജി. സുരേഷിനെതിരെ നടപടികൾ തുടങ്ങി. ഏഴ് ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തടവുകാരുടെ ഫോണ്‍ വിളിക്ക് ഒത്താശ ചെയ്തെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ മുഖ്യമന്ത്രിയെ അറിയിക്കാനും ജയില്‍ വകുപ്പ് തീരുമാനിച്ചു.