നവംബർ ഒന്നാം തിയതി കേരളത്തിലെ സ്കൂളുകൾ തുറക്കുകയാണ്.കുറെ കാലത്തെ ആകാംഷക്കു വിരമം ഇടുകയാണ്.ഏതാണ്ട് രണ്ടു വർഷത്തിന് ശേഷമാണ് കുട്ടികൾ സ്കൂളിൽ പോകാൻ ഒരുങ്ങുന്നത്.കേരളത്തിന് പുറത്ത് നിരവധി സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു കഴിഞ്ഞു. നിരവധി ആലോചനകൾക്ക് ശേഷമാണ് കേരള സർക്കാർ സ്കൂൾ തുറക്കാൻ തീ രുമാനിച്ചത്
സ്കൂൾ തുറക്കുമ്പോൾ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പൊതു സമൂഹവും ജാഗ്രത പാലിക്കേണ്ടതുണ്ട്. നീണ്ടകാലത്തെ അവധിക്ക് ശേഷമാണ് കുട്ടികൾ വരുന്നത്. കുറെ നാളത്തെ ഏകാന്ത ജീവിതം അവരെ വല്ലാതെ മാറ്റിയിട്ടുണ്ടാവും. കൂട്ടുകാരിൽ നിന്നും അകന്നു നിന്ന അവരെ വീണ്ടും പൊതു ധാരായിലേക്ക് കൂട്ടികൊണ്ട് വരേണ്ടതുണ്ട്. കുട്ടികളെ മാനസികമായും ശരീരികമായും കരുത്തരാക്കേണ്ടിയിരിക്കുന്നു. അവരുടെ പരിപാലനം അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്
അത് പോലെ അദ്ധ്യാപകർ തുടക്കത്തിലേ പാഠഭാഗങ്ങളിൽ അല്ല ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. കുട്ടികളെ അവർക്ക് ഉല്ലാസപ്രദമായ കാര്യങ്ങളിലേക്ക് കൂട്ടികൊണ്ട് പോകണം. പഴയ സ്കൂൾ അന്തരീക്ഷത്തിലേക്ക് അവരെ കൂട്ടികൊണ്ട് പോകണം. രക്ഷിതാക്കളും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.രോഗ വ്യാപന സ്ഥലങ്ങളിൽ നിന്നും കുട്ടികളെ സ്കൂളിലേക്ക് വിടാതിരിക്കാൻ ശ്രദ്ധിക്കണം.മാത്രമല്ല അവരുടെ ആരോഗ്യ കാര്യങ്ങൾ നിരീക്ഷിക്കുകയും വേണം. കുട്ടികളുടെ ആരോഗ്യരക്ഷ ഉറപ്പു വരുത്താൻ എല്ലാവരും ശ്രമിക്കണം.