മലപ്പുറം;സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ്കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 75 വയസ്സാണ്.
ആരോഗ്യനില ഗുരുതരമായ നിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നാണ് അഹമ്മദ്കുട്ടിയെ കോഴിക്കോടെത്തിച്ചത്. ഇന്നലെ വൈകീട്ട് 6.15നാണ് മരണം സംഭവിച്ചത്.