ഒരു ഫോട്ടോഗ്രാഫറും സഞ്ചരിക്കാത്ത വഴികളിലൂടെ ക്യാമറയുമായി സഞ്ചരിക്കും.ആരും കണ്ടെത്താത്ത കാഴ്ചകൾ കണ്ടെത്തും.ഫോട്ടോഗ്രാഫിയിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ, വേറിട്ട ആശയങ്ങളിലൂടെ പുതിയ ചിത്രങ്ങൾ നമുക്ക് മുന്നിൽ എത്തിക്കുവാൻ,അതാണ് മഹാദേവൻ തമ്പി.അത്രമേൽ ഈ ചെറുപ്പക്കാരന് ഫോട്ടോഗ്രാഫി തന്റെ രക്തത്തിൽ അലിഞ്ഞു പോയി എന്ന് വേണം പറയാൻ.
പുതുമയുള്ളതും വ്യത്യസ്തയാർന്നതുമായ ആശയങ്ങളെയും മോഡലുകളെയും തെരഞ്ഞെടുക്കുന്നതിൽ എന്നും ഒരു പടി മുന്നിൽ നിൽക്കുന്ന ഫോട്ടോഗ്രാഫർ കൂടിയാണ് മഹാദേവൻ തമ്പി.അത്തരത്തിൽ ഇത്തവണ അദ്ദേഹം മോഡൽ ആയി തെരെഞ്ഞെടുത്തത് റീൽസ് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ സുപരിചിതനായ ഷൺമുഖദാസ് അഥവാ ദാസേട്ടൻ കോഴിക്കോട് എന്ന കലാകാരനെയാണ്.നെഗറ്റീവ് കമെന്റുകൾ പോലും തന്നെ തളർത്തില്ല എന്ന വാശിയിൽ ചിരിപടർത്തി വീണ്ടും വിഡിയോകൾ ചെയ്യുന്ന റീൽസ് വിഡിയോകളിലെ താരം കൂടിയാണ് ദാസേട്ടൻ കോഴിക്കോട്.തന്റെ വിഡിയോകൾ കണ്ട് പരിഹസിക്കുന്നവരെ മൈൻഡ് ചെയ്യാതെ വീണ്ടും വീഡിയോകളിലൂടെ പ്രേക്ഷക ശ്രെധ നേടിയ ദാസേട്ടൻ കോഴിക്കോട് മോഡൽ ആയിട്ടുള്ള ചിത്രങ്ങൾ ഇപ്പോൾ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവരെ ചിരിപ്പിക്കാനായി വീഡിയോ ഇടുന്ന ദാസേട്ടന്റെ ഈ ഫോട്ടോകൾ കൂടുതൽ ശ്രെധ നേടുകയാണ്.
എപ്പോഴും എല്ലാവരെയും ചിരിപ്പിക്കുന്ന സീരീയസ് ആയിട്ടുള്ള മറ്റൊരു മുഖമാണ് മഹാദേവൻ തമ്പി ദാസേട്ടനിൽ കണ്ടെത്തിയത്.അതാണ് ഈ ഫോട്ടോഷൂട്ടിനു പിന്നിലും. വേറിട്ട ഗെറ്റപ്പുകളിലൂടെയാണ് ദാസേട്ടൻ മഹാദേവൻ തമ്പിയുടെ ക്യാമറക്ക് മുന്നിൽ മോഡൽ ആയി എത്തിയത്.
ക്യാമറക്ക് മുന്നിലെ ഊർജസ്വലതയും സന്തോഷവും നിറഞ്ഞ ദാസേട്ടൻ തന്നെയാണ് ക്യാമറക്ക് പിന്നിലെ ജീവിതത്തിലും എന്ന് മഹാദേവൻതമ്പിയും സാക്ഷ്യപ്പെടുത്തുന്നു.ആ സന്തോഷത്തിന് കൂടുതൽ തിളക്കം കൂട്ടുക കൂടിയാണ് മഹാദേവൻ തമ്പിയുടെ ഈ ഫോട്ടോഷൂട്ട്. നടൻ ജോജു ജോർജിന്റെ പേഴ്‌സണൽ മേക്കപ്പ്മാൻ ആയിട്ടുള്ള ഷമീർ ശ്യാം ആണ് ദാസേട്ടന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്. മെൻ ഇൻ ക്യു വെഡ്ഡിംഗ്
ആണ് കോസ്റ്റ്യൂം ഒരുക്കിയത്.