നടൻ മോഹൻലാലിനെ നേരിൽ കാണണമെന്ന് പറഞ്ഞു കരഞ്ഞ രുക്മിണി അമ്മയെ തേടി സൂപ്പർസ്റ്റാറിന്റെ വീഡിയോ കോൾ. എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു പറഞ്ഞാണ് മോഹന്‍ലാല്‍ സംസാരം ആരംഭിച്ചത്. കോവിഡ് കാലത്തെ പരിമിതികള്‍ അദ്ദേഹം രുക്മിണിയമ്മയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കോവിഡിനു ശേഷം അമ്മയെ നേരില്‍ കാണാമെന്ന് ഉറപ്പും കൊടുത്തു.അമ്മയോടു പ്രായവും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ താരം നേരില്‍ വരുമ്പോള്‍ എന്തു തരുമെന്നും അദ്ദേഹം ചോദിച്ചു.
മോഹന്‍ലാലിന്റെ കാര്യം പറഞ്ഞ് എല്ലാവരും കളിയാക്കുകയാണെന്ന് പറഞ്ഞ് കരയുന്ന രുക്മിണി അമ്മയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനായിരുന്നു രുക്മിണി അമ്മയുടെ വീഡിയോ താരത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FMohanlalFansClub%2Fvideos%2F4266403303407645%2F&show_text=false&width=267&t=0
















