ത്രീ കുട്ടീസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ രഞ്ജിത വി ആർ നിർമ്മിച്ച് അനിൽ എങ്കക്കാട് സംവിധാനം ചെയ്യുന്ന ക്രൈം സസ്പെൻസ് ത്രില്ലർ ദി ക്രീച്ചർ- റീലോഡഡ് എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ, കൊണ്ടാഴി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
സംസ്ഥാനത്തെ പിടിച്ചുകുലുക്കുന്ന ഒരു രാഷ്ട്രീയക്കൊലപാതകത്തിലെ ദുരൂഹതകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശിവജി ഗുരുവായൂർ, സുനിൽ സുഖദ, മജീദ്, ബിജു കൊടുങ്ങല്ലൂർ, എന്നിവർക്കൊപ്പം കൃഷ്ണകുമാർ കെ കെ, വിനോദ് മായന്നൂർ, സുധീഷ് പറവൂർ, റഹീം ഒറ്റപ്പാലം, നവീൻ, ജയൻ വെള്ളപ്പാറ, മിഥുൻ, ആബിദ്, ആരോൺ, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
തിരക്കഥ-സംഭാഷണം സ്നേഹചന്ദ്രൻ ഏഴിക്കര, സംഗീതം ജയിംസ് പാറേക്കാട്ടിൽ, ഛായാഗ്രഹണം രഞ്ജിത് രവി, ചമയം ജയൻ, കലാസംവിധാനം രൂപേഷ് രാജ് ചേലക്കര, ജയലാൽ, പ്രൊഡക്ഷൻ മാനേജർ രാജൻ പുഞ്ചായക്കൽ, കൺട്രോളർ ഹോചിമിൻ കെ സി, വാർത്താവിതരണം കെ കെ പരിയങ്ങാട്.