വടകര: വടകരയില്‍ പുതിയ ബസ് സ്റ്റാൻഡിന് സമീപം ചെരുപ്പ് കടയില്‍ തീപിടിച്ചു. മൂന്ന് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്.
എടോടി റോഡിൽ പ്രവർത്തിക്കുന്ന ചെരിപ്പുകടയായ പാദകേന്ദ്രയിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. മുകളിലെ നിലയിൽ നിന്ന് തീ ആളിപ്പടരുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
വലിയ നാശനഷ്ടം ഉണ്ടായതായാണ് കരുതുന്നത്. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല.
















