കോഴിക്കോട്: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം.പിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് മുരളീധരന് എംപി. എം.പിമാര്‍ക്കും സല്യൂട്ട് അവകാശപ്പെട്ടതാണെന്ന് കെ. മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
എം.പിമാര്‍ ഓട് പൊളിച്ചുകയറി വന്നവരല്ല. ഡി.ജി.പിമാര്‍ക്കും എസ്.പിമാര്‍ക്കും വരെ പൊലീസ് സല്യൂട്ട് ആവാമെങ്കില്‍ എന്തുകൊണ്ട് എം.പിമാര്‍ക്ക് നല്‍കിക്കൂടായെന്നും മുരളീധരന് എം.പി ചോദിച്ചു.
അടുത്തിടെ തൃശൂരിലെ ഒല്ലൂരിൽ സുരേഷ് ഗോപി എസ്ഐയെക്കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നാലെ സുരേഷ്ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണമുണ്ടായി.
തനിക്ക് സല്യൂട്ട് വേണ്ടെന്ന് ടി.എൻ.പ്രതാപൻ എംപി ഡിജിപിക്ക് കത്ത് നൽകിയപ്പോൾ സുരേഷ്ഗോപിയെ സല്യൂട്ട് ചെയ്യുന്നതിൽ തെറ്റില്ലെന്നായിരുന്നു എൽഡിഎഫ് എംഎൽഎയായ കെ.ബി.ഗണേഷ്കുമാറിന്റെ പ്രതികരണം.
പാര്‍ട്ടി നോക്കിയല്ല പ്രോട്ടോക്കോള്‍ പാലിക്കേണ്ടത്. ഈ പ്രോട്ടോക്കോളൊക്കെ ഉണ്ടാക്കുന്നത് പൊലീസ് സംഘടനകളാണ്. ഇങ്ങനെയുള്ള ഈഗോ പൊലീസുകാര്‍ക്ക് ഉണ്ടാവാന്‍ പാടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.