കേരളം ലോകത്തിന് സംഭാവനചെയ്ത മഹാപുരുഷനാണ് ശ്രീനാരായണ ഗുരു. ചരിത്രത്തെ ആഗാധമാക്കിയ ഗുരു എന്നാണ് അദ്ദേഹത്തെ കെ പി അപ്പൻ വിശേഷിപ്പിച്ചത്. കേരളത്തെ നവോഥാനത്തിന്റെ പാതയിലേക്ക് നയിച്ചത് അദ്ദേഹമാണ് ജാതിക്കും മതത്തിനുമുള്ളിലെ ഇരുട്ട് അകറ്റാനായിരുന്നു ഗുരു എന്നും ശ്രമിച്ചത്. മലയാളിയെ ജാതിക്കും മതത്തിനും അതീതമായി മനുഷ്യനാക്കാനാണ് ചിന്തിച്ചതും പ്രവർത്തിച്ചതും. അദ്ദേഹത്തെ പിന്തുടർന്നു ധാരാളം നാവോഥാന നായകന്മാർ വന്നു അവരും സാമൂഹിക പരിഷ്കരണത്തിനാണ് ശ്രമിച്ചത്. ഗുരു എന്നും ഗുരുവായി തന്നെ ചരിത്രത്തിൽ നിലനിക്കും
പക്ഷേ ഗുരുവിന്റെ ആശയങ്ങളെയും ചിന്തകളെയും ഇപ്പോൾ വേണ്ടത്ര പരിഗണിക്കാറുണ്ടോ. ഗുരുവിന് ഇപ്പോൾ പ്രസക്തി ഏറുകയാണ്. കാരണം കേരളീയ സമൂഹത്തിലേക്കു ജാതിചിന്തയും മതചിന്തയും കൂടി വരുന്നു. വർഗീയതയുടെ വലിയ കടന്നു കയറ്റമാണ് ഉണ്ടാവുന്നത്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുവിന്റെ ആശയത്തിന് ഇപ്പോൾ വലിയ പ്രസക്തിയാണുള്ളത്.ഗുരു മുന്നോട്ട് വെച്ച ചിന്തകൾ പിന്തുടർന്നാൽ മത നേതാക്കൾ നടത്തുന്ന മത പ്രീണനങ്ങൾക്ക് അവസാനം കണ്ടെത്താൻ കഴിയും. സത്യത്തിൽ നാം ഗുരുവിനെ ഓർക്കുന്നത് എപ്പോഴാണ്. ഗുരു ജയന്തിക്കും ഗുരു സമാധിക്കും മാത്രം. അദ്ദേഹം സൃഷ്ട്ടിച്ച പ്രസ്ഥാനങ്ങൾ തന്നെ ആ ആശയങ്ങളെ കൈവിട്ടു കളഞ്ഞു. ഒരു വിഗ്രഹമായി ആരാധിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. അത് മാറണം. ഗുരുവിനെ നാം തിരിച്ചു വിളിക്കണം, ഗുരുവിനെ മടക്കികൊണ്ടു വരണം.അതാണ് മലയാളി ഇനി ചെയ്യേണ്ടത്