ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഇന്ന് സമർപ്പിക്കും . അയൽവാസി ചുരക്കുളം എസ്റ്റേറ്റിലെ അർജുനാണ് കേസിലെ പ്രതി. ബലാത്സംഗം, കൊലപാതകം, പോക്സോ ഉൾപ്പടെ ആറ് വകുപ്പുകളാണ് പ്രതി അർജുനെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതിയെ അറസ്റ്റ് ചെയ്ത് 78 ദിവസത്തിനുള്ളിൽ ആണ് കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.