കൊച്ചി: പൃഥ്വിരാജ് സുകുമാരന്‍ പ്രധാന വേക്ഷത്തിലെത്തുന്ന ‘ഭ്രമം’ ഒക്ടോബർ ഏഴിന് പ്രേക്ഷകരിലേക്ക്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. പ്രശസ്ത ഛായാഗ്രഹകന്‍ രവി കെ. ചന്ദ്രനാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പ്രഥ്വിരാജ് തൻ്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആയുഷ്മാൻ ഖുരാന മുഖ്യവേഷത്തിൽ അഭിനയിച്ച സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം അന്ധാദുനിന്‍റെ റീമേക്കാണ് ‘ഭ്രമം’. എ. പി ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ നിർമിക്കുന്ന ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും വ്യത്യസ്ഥ വേഷത്തിലെത്തുന്നു.
















