ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാര്‍ത്തികപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വകലാശാലയുടെ ബിരുദ കോഴ്സുകളായ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ ബിസിഎ, ബികോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ് തുടങ്ങിയവയിലേക്ക് 2021-22 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകളിലേക്ക് യൂണിവേഴ്‌സിറ്റിയും ബാക്കി 50 ശതമാനം സീറ്റുകളില്‍ കോളജ് നേരിട്ടുമാണ് അഡ്മിഷന്‍ നടത്തുന്നത്.
രണ്ട് പ്രവേശന രീതിയിലും ഒരേ ഫീസാണ്. എസ്സി/ എസ്ടി/ ഒഇസി കുട്ടികള്‍ക്ക് ഗവ. അംഗീകൃത ഇളവുകള്‍ ഉണ്ട്. കോളജ് ഫില്‍ ചെയ്യുന്ന സീറ്റുകളില്‍ പരിഗണിക്കുന്നതിനായി കോളജില്‍ നേരിട്ട് അപേക്ഷിക്കണം. അഡ്മിഷനുമായി ബന്ധപ്പെട്ട് കോളജില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005018, 9495069307, 0479 2485370. ഹെല്‍പ്പ് ഡെസ്‌ക് – 7902330654, 9446724579, 9961559920, 8075555437.