സാന്റിയാഗോ: വിനോദസഞ്ചാരികള്ക്കായ് അതിര്‍ത്തികള്‍ തുറക്കാനൊരുങ്ങി ചിലി. ഒക്ടോബര്‍ 1 മുതലാണ് അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കായി ചിലി അതിര്‍ത്തികള്‍ തുറക്കുക.
വാക്സിന് സ്വീകരിച്ചവര്‍ക്ക് പ്രവേശനം അനുവദിക്കുമെങ്കിലും ഇവര്‍ക്ക് അഞ്ചു ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഏകദേശം ഒന്നരവര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.
വാക്സിന് സ്വീകരിച്ചുവെന്ന രേഖ കാണിക്കുന്നവര്‍ക്ക് ചിലി ആരോഗ്യമന്ത്രാലയം മൊബിലിറ്റി പാസ് അനുവദിക്കും. സന്ദര്‍ശകര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി-പിസിആര്‍ ഫലവും കൈയില്‍ കരുതണം.