സാദാ ചലച്ചിത്ര പ്രേക്ഷകൻ എന്ന നിലയിൽ ആ സിനിമയെ സ്വന്തം ചുമലിലേറ്റി അനായാസം മുന്നോട്ടുനയിച്ച വ്യക്തിയാണ് സൂരജ് വെഞ്ഞാറന്മൂട് എന്ന് സംവിധായകൻ പദ്മകുമാർ മങ്ങാട്ട്. ‘കാണെക്കാണെ’എന്ന സിനിമ കണ്ടുകഴിയുമ്പോൾ ആദ്യകയ്യടികൾ നേടുന്നത് ബോബി & സഞ്ജയ്, മനുഅശോകൻ, ടൊവിനോ, ഐശ്വര്യലക്ഷ്മി, ഷംസുദ്ദീൻ, ആൽബി, രഞ്ജിൻ, അഭിലാഷ് എല്ലാവരും തന്നെയാണ്. എന്നാൽ ആ സിനിമയെ സ്വന്തം ചുമലിലേറ്റി അനായാസം മുന്നോട്ടുനയിച്ച വ്യക്തിയാണ് സൂരജ് വെഞ്ഞാറന്മൂട് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു സിനിമയെ പ്രേക്ഷകർക്കു പ്രിയകരമാക്കുന്നതിനു പിന്നിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാവാം? തീർച്ചയായും ആശയം (കഥ), അവതരണം (തിരക്കഥ,സംവിധാനം),
അഭിനയം എന്നീ മൂന്നു ചേരുവകൾ ആണ് അതെന്ന് നമുക്ക് നിസ്സംശയം പറയാം. അതുകൊണ്ട് തന്നെ ‘കാണെക്കാണെ’എന്ന സിനിമ കണ്ടുകഴിയുമ്പോൾ ആദ്യകയ്യടികൾ നേടുന്നത് ബോബി & സഞ്ജയ്, മനുഅശോകൻ, ടൊവിനോ, ഐശ്വര്യലക്ഷ്മി, ഷംസുദ്ദീൻ, ആൽബി, രഞ്ജിൻ, അഭിലാഷ്..എല്ലാവരും തന്നെയാണ്. എങ്കിലും ഒരു സാദാ ചലച്ചിത്ര പ്രേക്ഷകൻ എന്ന നിലയിൽ പറയട്ടെ, ആ സിനിമയെ സ്വന്തം ചുമലിലേറ്റി അനായാസം മുന്നോട്ടുനയിച്ച ഒരാളുണ്ട്..സുരാജ് വെഞ്ഞാറമ്മൂട് എന്ന നമ്മുടെ പ്രിയപ്പെട്ട സുരാജ്.. നടനെന്ന നിലയിൽ സുരാജിന്റെ വളർച്ച സസൂക്ഷ്മം നോക്കിക്കണ്ട ഒരു പ്രേക്ഷകൻ എന്ന നിലക്കും സുരാജിനെ സംവിധാനം ചെയ്യാൻ അവസരമുണ്ടായ ഒരു സംവിധായകൻ എന്ന നിലക്കും പറയട്ടെ, Hats Off You Suraj..ഒപ്പം മനു ,ബോബി,സഞ്ജയ്..’കാണെക്കാണെ’കണ്ണു നിറയിച്ച എല്ലാ പ്രിയ സുഹൃത്തുക്കൾക്കും..
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpadmakumar.manghat%2Fposts%2F415023983314587&show_text=true&width=500