പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഭീഷണിക്കത്ത്. കിറ്റെക്സ് വിഷയത്തിൽ ഇടപെട്ടാൽ ബോംബെറിഞ്ഞു തകർക്കുമെന്നാണ് ഭീഷണി. വെള്ളിയാഴ്ച ഉച്ചയോടെ പെരുമ്പാവൂരിലെ എംഎൽഎ ഓഫീസിലാണ് അജ്ഞാത ഭീഷണി കത്ത് എത്തിയത്.
കത്തിൽ പിടി തോമസ് എംഎൽഎ, ബെന്നി ബഹന്നാൻ, ഉമ്മൻചാണ്ടി തുടങ്ങിയവർക്കെല്ലാം എതിരെ രൂക്ഷമായ അസഭ്യ വർഷം നടത്തിയിട്ടുണ്ട്.വെങ്ങോല ചേലക്കുളത്തുള്ള ഒരു വിലാസം കത്തിൽ വച്ചിട്ടുണ്ട്. ഇത് ശരിയായ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. കത്ത് ലഭിച്ച എംഎൽഎ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി.യുഡിഎഫിലെ 41 എംഎൽഎമാർക്കും കത്തയച്ചിട്ടുണ്ടെന്നും ശേഷം അടുത്ത കത്തിൽ എന്നു പറഞ്ഞാണ് ഏഴുത്ത് അവസാനിപ്പിച്ചിരിക്കുന്നത്. കത്ത് സാമൂഹിക മാധ്യമത്തിൽ ഇടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.