തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ടെന്‍ഡര്‍ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വര്‍ധനവ് അനുവദിച്ച് ഉത്തരവിട്ടുവെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
നേരത്തെ പൊതുമരാമത്ത് വകുപ്പില്‍ ഈ രീതിയില്‍ നിരക്ക് അനുവദിച്ചിട്ടുണ്ട്. പ്രവൃത്തികള്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് തദ്ദേശ സ്വയംഭരണവകുപ്പിലും നിരക്ക് വര്‍ധിപ്പിക്കുന്നത്. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിരക്ക് കുറവാണെന്ന കാരണം പറഞ്ഞ് ജോലികള്‍ ഏറ്റെടുക്കാത്ത അവസ്ഥയുണ്ടായിരുന്നു. ഈ ഉത്തരവോടെ നിരക്ക് കൂടുതല്‍ ലഭിക്കുമെന്നതിനാല്‍ ജോലികള്‍ക്ക് തടസ്സമുണ്ടാവുന്ന അവസ്ഥ ഇല്ലാതാവുമെന്ന് മന്ത്രി വ്യക്തമാക്കി.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും കോണ്ട്രാക്ടര്മാരുടെ സംഘടനകളും നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. അവരുടെ ആവശ്യം പരിഗണിക്കുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ തോതില്‍ അധിക ബാധ്യതയൊന്നുമില്ലാത്ത രീതിയിലാണ് വര്‍ധനവ് വരുത്തിയിരിക്കുന്നതെന്ന് ഗോവിന്ദന് മാസ്റ്റര്‍ കൂട്ടിചേര്‍ത്തു.