ദുബായ്: വെടിക്കെട്ട് പെർഫോമെൻസുമായി ശുഭ്മാന്‍ ഗിൽ. പരിക്കില്‍ നിന്ന് മുക്തനായി എത്തിയ താന്‍ ഫോമിലെന്ന് വ്യക്തമാക്കിയാണ് ശുഭ്മാന്‍ ഗില്ലിന്റെ ഈ വെടിക്കെട്ട് ബാറ്റിങ്.കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്‍ട്രാ സ്‌ക്വാഡ് മാച്ചിലാണ് ശുഭ്മാന്‍ ഗില്‍ അര്‍ധ ശതകം നേടി തിളങ്ങിയത്.
നിതീഷ് റാണയുടെ ഇലവനും ബെന്‍ കട്ടിങ്ങിൻ്റെ ഇലവനും തമ്മിലായിരുന്നു മത്സരം. സെഞ്ചുറിക്ക് തൊട്ടരികിലിരിക്കെയാണ് ഇവിടെ ശുഭ്മാന്‍ ഗില്‍ വീണത്. മാസ്റ്റര്‍ ക്ലാസ് എന്നാണ് കൊല്‍ക്കത്ത ഗില്ലിൻ്റെ ഇന്നിങ്‌സിനെ വിശേഷിപ്പിച്ചത്.