മുംബൈ: മുൻ മിസ്റ്റർ ഇന്ത്യ മനോജ് പാട്ടീൽ ജീവനൊടുക്കാൻ ശ്രമിച്ചു.അന്ധേരിക്കടുത്ത് ഓഷിവാരയിലെ വീട്ടിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. ഉറക്കഗുളികകൾ കഴിച്ച ആത്മഹത്യ ചെയ്യാൻ ശ്രമിച്ച മനോജിനെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. കൂപ്പർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് മനോജ് ഇപ്പോൾ. നില ഗുരുതരമായി തുടരുകയാണ്.
അടുത്തിടെ ഒരു ബോളിവുഡ് നടൻ തന്നെ അപമാനിച്ചതായും കായിക ജീവിതം തകർക്കാൻ ശ്രമിക്കുന്നതായും ആരോപിച്ച് മനോജ് പാട്ടീൽ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല. ആശുപത്രിയിലുളള മനോജ് പാട്ടീലിനെ സന്ദർശിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 2016ലാണ് മനോജ് പാട്ടീൽ മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത്.