മലയാളികളുടെ മാത്രമല്ല തെന്നിന്ത്യയുടെ ഒന്നാകെ പ്രിയപ്പെട്ട നടിയാണ് മീന. വര്‍ഷങ്ങളായി വെള്ളിത്തിരയില്‍ സജീവമായിട്ടുള്ള മീന ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. എത്രയോ ഹിറ്റ് ചിത്രങ്ങളിൽ മീന നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ‘റിതം’ എന്ന ഹിറ്റ് ചിത്രത്തിൻ്റെ ഇരുപത്തിയൊന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് മീന.
മീനയും അർജുനും ചേർന്ന് അഭിനയിച്ച ചിത്രമായ ‘റിതം’ 2000 സെപ്‍റ്റംബര്‍ 15നാണ് റിലീസ് ചെയ്തത്. വസന്ത് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.ജ്യോതിക, രമേശ് അരവിന്ദ്, ലക്ഷ്മി, നാഗേഷ്, മണിവണ്ണൻ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഇപോഴിതാ ചിത്രത്തിൻ്റെ ഇരുപത്തിയൊന്നാം വര്‍ഷത്തില്‍ ‘റിത’ത്തിലെ ചില ദൃശ്യങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മീന.
സംവിധായകൻ വസന്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും. സിനിമ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്നും ‘റിതം’ പലരുടെ ഇഷ്ട സിനിമകളുടെ ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ‘റിത’ത്തിലെ ഗാനങ്ങളും സിനിമപോലെതന്നെ ഏവർകും പ്രിയപ്പെട്ടതാണ്. എ ർ റഹ്മാനാണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.