ന്യൂഡൽഹി;ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻറെ ക്ഷണം. അമേരിക്കയിൽ എത്തുന്ന മോദി 24ന് ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യ , ജപ്പാൻ , യുഎസ്, ആസ്ത്രേലിയ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്.
അഫ്ഗാനിലെ പുതിയ സ്ഥിതിഗതികള്‍, ആഗോള ഭീകരത, ഇന്തോ-പസഫിക് സഹകരണം, കലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുന്നത്.ഈ മാസം 23 മുതൽ 25 വരെയാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. ജോ ബൈഡൻ പ്രസിഡന്റ് ആയ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. 25 ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം മോദി മടങ്ങും.