കോയമ്പത്തൂര്‍: തമിഴ്നാട്ടിൽ കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു.ഈറോഡ് ജില്ലയിലെ കൊടുമുടിക്ക് അടുത്തുള്ള കാരണം പാളയം അണക്കെട്ടില്‍ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.മലപ്പുറം പൊന്നാനി പ്രകാശിന്റെ മകന് യദു (22), പത്തനംതിട്ട തിരുവല്ല ബാബുവിന്റെ മകന് കിരണ്‍ ബാബു (23) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ചെന്നൈയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ സഹജീവനക്കാരനായ ഈറോഡ് ചെന്നിമല സുരേന്ദ്രന്റെ വീട്ടിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു.മൃതദേഹങ്ങൾ പെരുന്തുറ മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.