തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളായ സമാന്തയും നാഗ ചൈതന്യയും വേർപിരിയുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ. ഇതിന്‍റെ ഭാഗമായി ഇവർ കുടുംബകോടതിയെ സമീപിച്ചുവെന്നും ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരുമെന്നും ഓൺലൈൻ സൈറ്റായ സാക്ഷി ന്യൂസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാന്ത–നാഗചൈതന്യ വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. ആദ്യമൊക്കെ ഗോസിപ്പായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരങ്ങളുടെ വേര്‍പിരിയല്‍ വെറും ഗോസിപ്പല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം സമാന്തയും നാഗ ചൈതന്യയും പിരിയുന്നതിന്റെ കാരണങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സമീപകാലത്തായി സമാന്തയുടെ സിനിമകള്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിന് പിന്നലെ വന്ന ഫാമിലി മാന്‍ സീസണ്‍ ടുവിലെ സമാന്തയുടെ കഥാപാത്രവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതോടെ സമാന്ത തന്റെ കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടാന്‍ ആണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. കൂടുതല്‍ സിനിമകളുമായി അഭിനയത്തില്‍ സജീവമാവുകയാണ് താരത്തിന്റെ ലക്ഷ്യം. എന്നാല്‍ നാഗ ചൈതന്യയും കുടുംബവും ആഗ്രഹിക്കുന്നത് താരം കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്.
എന്നാല്‍ വിവാഹ മോചന വാര്‍ത്തകളോട് സമമമാന്തയോ നാഗ ചൈതന്യയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. താരങ്ങളുടെ പ്രതികരണത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.
2017–ലായിരുന്നു സമാന്ത–നാഗചൈതന്യ വിവാഹം. അടുത്തിടെ സോഷ്യൽ മീഡിയയിൽ നടി തന്റെ പേരിൽ മാറ്റം വരുത്തിയത് വലിയ വാർത്തയായിരുന്നു. വിവാഹശേഷം സമൂഹമാധ്യമ അക്കൗണ്ടുകളിലെല്ലാം നാഗചൈതന്യയുടെ കുടുംബപേര് തന്റെ പേരിനോട് സമാന്ത ചേർത്തുവച്ചിരുന്നു.
















