ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി മുംബൈയിലെ ഹിരാനന്ദനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമ്മയുടെ മരണവാര്‍ത്ത അക്ഷയ് കുമാര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
“അമ്മയായിരുന്നു എന്റെ എല്ലാം. ഈ വേദന സഹിക്കാനാവുന്നില്ല. എന്റെ അമ്മ അരുണ ഭാട്ടിയ ഇന്ന് രാവിലെ ഈ ലോകം വിട്ട് പോയി മറ്റൊരു ലോകത്ത് എന്റെ അച്ഛനോടൊപ്പം ഒന്നിച്ചു. ഓം ശാന്തി…”അക്ഷയ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
സിണ്ട്രല്ല എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ബ്രിട്ടനിലായിരുന്ന അക്ഷയ് കുമാർ മാതാവിന്‍റെ ആരോഗ്യനില വഷളായതോടെ നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. അരുണ ഭാട്ടിയയുെട നിര്യാണത്തിൽ നിമ്രത് കൗർ, അജയ് ദേവ്ഗൻ എന്നിവരും നിരവധി ആരാധകരും അനുശോചിച്ചു.
















