മെക്സികോ സിറ്റി: മെക്സികോയിൽ വൻ ഭൂചലനം . ഗറിറോ സംസ്ഥാനത്തിലെ അകാപുൽകോ നഗരത്തിലാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിൽ 7.4 തീവ്രത രേഖപ്പെടുത്തിയെന്ന് മെക്സികോ അധികൃതർ അറിയിച്ചു.
ഭൂകമ്പത്തെ തുടർന്ന് ഉരുൾ പൊട്ടലുണ്ടാവുകയും പാറകൾ പതിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ ഗതാഗതം തടസപ്പെട്ടു. കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ടായി. എന്നാൽ, ഗുരുതരമായ നാശ നഷ്ടം നഗരത്തിലുണ്ടായെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് മെക്സികോ സിറ്റി മേയർ ക്ലൗഡിയ ഷെയിൻബാം പറഞ്ഞു.
















