ന്യൂഡൽഹി;രാജ്യത്ത് കോവിഡ് വാക്സീനിൽ പുതിയ പരീക്ഷണം നടത്താനൊരുങ്ങുന്നു.കോവിഡ് വകഭേദങ്ങളെ ചെറുക്കാൻ ശേഷിയുള്ള വാക്സിൻ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഒന്നിലധികം കോവിഡ് വകഭേദങ്ങൾ അടിസ്ഥാനമാക്കിയുള്ള വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങി. വിവിധ മരുന്ന് കമ്പനികളുമായി ചേർന്നാണ് കേന്ദ്ര സർക്കാർ കോക്ടെയിൽ പരീക്ഷണം നടത്തുന്നത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 31222പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 19688രോഗികളും കേരളത്തിലാണ്. 290 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതിൽ 135 മരണങ്ങളും കേരളത്തിലാണ്.
















