തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷമാകുന്നു . പത്തു ജില്ലകളില്‍ കോവിഷീല്‍ഡ് വാക്സിന് സ്റ്റോക്ക് തീര്‍ന്നു . വാക്സിന് ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാക്സിന് ക്ഷാമം അനുഭവപ്പെടുന്നത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവിഷീല്‍ഡ് വാക്സിന് ഇന്നലെ തന്നെ തീര്‍ന്നിരുന്നു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലായി പതിനായിരത്തില്‍ താഴെ ഡോസ് വാക്സിനാണ് ബാക്കിയുള്ളത്. 18 വയസ് കഴിഞ്ഞ 74 ലക്ഷത്തോളം പേര്‍ക്കാണ് ഇനിയും ആദ്യ ഡോസ് കുത്തിവെയ്പ്പ് കിട്ടാനുള്ളത്. ഓഗസ്റ്റില്‍ 88 ലക്ഷം പേര്‍ക്ക് കുത്തിവെയ്പ്പ് നല്കി. ക്ഷാമം പരിഹരിച്ചാന്‍ 30 ദിവസത്തിനകം എല്ലാവര്ക്കും ആദ്യഡോസ് എന്ന ലക്ഷ്യം നേടാനാകും.