ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ഒ. പനീർശെൽവത്തിന്‍റെ ഭാര്യ വിജയലക്ഷ്മി അന്തരിച്ചു. 63 വയസായിരുന്നു.ചെന്നൈയിലെ ആശുപത്രിയിലാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയിലധികമായി ചികിത്സയിലായിരുന്നു.അതിനിടെയാണ് ഹൃദയസ്തംഭനമുണ്ടായത്.മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഒ.പി.എസിന്‍റെ നാടായ പെരിയകുളത്തേക്ക് കൊണ്ടുപോകും.
















