ന്യൂഡൽഹി; കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ലെന്ന് വാക്സിൻ വിദഗ്ധ സമിതി അംഗം ഡോക്ടർ എൻ കെ അറോറ. കുട്ടികളെ ബാധിക്കുമെന്ന് പറയാൻ ശാസ്ത്രീയ തെളിവുകളില്ല. കുട്ടികൾക്കുള്ള വാക്സിൻ അടുത്ത വർഷം മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത മാസത്തോടെ കൂടുതൽ വാക്സിനുകൾക്ക് അനുമതി നൽകും. ബയോളജിക്കൽ ഇ വാക്സിനും ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ വാക്സിനും ഒക്ടോബറോടെ അനുമതി നൽകും. ഡിസംബറോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കും. ശാസ്ത്രീയമായി തെളിയുന്നത് വരെ വാക്സിൻ മിശ്രണം പാടില്ല. കോവിഷീല്‍ഡും കോവാക്സിനും മിക്സ് ചെയ്യുന്നതിൽ പഠനം നടക്കുകയാണെന്നും ഡോക്ടര്‍ പറഞ്ഞു.
















