ഹൈദരാബാദ്: മയക്കുമരുന്നു കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബാഹുബലി താരം റാണ ദഗ്ഗുബാട്ടി, രാകുല്‍ പ്രീത് സിങ്, രവി തേജ എന്നിവര്‍ക്ക് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്. സെപ്റ്റംബര്‍ എട്ടിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തെലങ്കാനയില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ഇരുന്നതാണെന്ന് സൂചനകള്‍ കിട്ടിയതിനെ തുടര്‍ന്നാണ് നോട്ടീസ്. കളളപ്പണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂവരോടും ഇ.ഡി.യും ആവശ്യപ്പെട്ടിരുന്നു.
മറ്റൊരുമയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ സംവിധായകന്‍ പുരി ജഗന്നാഥിനെ ഇഡിയും ചോദ്യം ചെയ്യുന്നുണ്ട്.
















