കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി തന്റെ ജീവന് ഭീഷണിയാണെന്നും വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം ഭർത്താവ് ഷാജു കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചു.ആറു കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്. തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപെടുത്താനായി വ്യാജമൊഴി നൽകിയെന്നും ആരോപണമുണ്ട്.
ഇത്തരം മനോലിനയുള്ള ഒരാൾക്കൊപ്പം കഴിയാൻ ബുദ്ധിമുട്ടാണെന്നും തന്റെ ജീവൻ സംരക്ഷിക്കണമെന്നും ഷാജു ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹമോചന ഹർജി കോടതി ഒക്ടോബർ 26ന് പരിഗണിക്കും.കേസിൽ അറസ്റ്റിലായ ജോളി നിലവിൽ കോഴിക്കോട് ജില്ലാ ജയിലിലാണ്.

















