ജയ്പൂർ: രാജസ്ഥാനിൽ നടന്ന വാഹനാപകടത്തിൽ 11 പേർ മരിച്ചു . ബിക്കാനീറിനടുത്ത് നാഗൗറിൽ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്.ബിക്കാനീർ-നാഗൗർ ദേശീയപാതയിലാണ് അപകടം നടന്നത് . എല്ലാവരേയും ബീക്കാനീറിലെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
മരണപ്പെട്ടവരുടെ പോസ്റ്റ്മാർട്ടം നടത്തി മൃതദേഹം ഇന്നു തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പോലീസ് അറിയിച്ചു.ദേശീയപാതയിൽ അതിവേഗയിൽ പോയ വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന ക്രൂയിസറിലെ എല്ലാവരും മരണപ്പെട്ടതായാണ് വിവരം.
















