കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി 2 തവണ ജാമ്യഹരജി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.
കേസിലെ മറ്റ് പ്രതികൾക്ക് ഇതിനോടകം ജാമ്യം ലഭിച്ചുവെന്നും, കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായെന്നും അർജുൻ ആയങ്കി ഹരജിയിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ തനിക്കെതിരെ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നും അർജുൻ കോടതിയിൽ ആവശ്യപ്പെട്ടു.
അതേസമയം കരിപ്പൂർ സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ അർജ്ജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് ആട്ടിമറിക്കുമെന്നുമായിരുന്നു നേരത്തെ ജാമ്യഹര്‍ജി പരിഗണിച്ചിരുന്നപ്പോള്‍ കസ്റ്റംസ് വ്യക്തമാക്കിയിരുന്നത്.

















