ബംഗളൂരു:ബംഗളൂരുവിൽ കാർ കെട്ടിടത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം.ചൊവ്വാഴ്ച വെളുപ്പിന് 2.30ഓടെയായിരുന്നു അപകടം. ബംഗളൂരുവിന്‍റെ തെക്കുകിഴക്കൻ ഭാഗമായ കോരമംഗല പ്രദേശത്താണ് സംഭവം.
അമിത വേഗതയിലെത്തിയ ഓഡി കാർ റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ പൂർണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന ആറുപേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് മരിച്ചത്.മരിച്ചവരിൽ മൂന്ന് പെൺകുട്ടികളും ഉൾപ്പെടും. 20 വയസ് പ്രായമുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നവരെല്ലാം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
















