ആലപ്പുഴ: ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. എറണാകുളം സ്വദേശികളായ ബാബു (40), സുനിൽ (40) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മിൽട്ടൺ, ജോസഫ് എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാപ്പു വൈദ്യർ ജംഗ്ഷൻ ഭാഗത്ത് പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടമുണ്ടായത്. പൊലീസും അഗ്നിശമന സേനയും കാർ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്. കാറുകൾ ഏകദേശം പൂർണമായും തകർന്ന നിലയിലാണ്. അപകടത്തെത്തുടർന്ന് ബൈപ്പാസിൽ ഗതാഗതം തടസപ്പെട്ടു.

















