ബെംഗളൂരു: കേരളത്തിൽ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ. കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റെന്‍ നിര്‍ബന്ധമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല.
ഏഴു ദിവസവും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റീനില്‍ കഴിയണം. എട്ടാം ദിവസം നടത്തുന്ന കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ.
വിമാനത്താവളങ്ങളിലും റെയിൽവേസ്റ്റേഷനിവും ഇതിനായി പ്രത്യേക കർമ്മസമിതിയെ നിയോഗിക്കുമെന്നാണ് കർണ്ണാടക സർക്കാരിന്റെ അറിയിപ്പ്. അതിർത്തിയിലും പരിശോധന കർശനമാക്കും. കേരളത്തിന്റെ അതിർത്തിയിൽ കൂടുതൽ പൊലീസിന് നിയോഗിക്കുമെന്നും കർണാടക പറയുന്നു.
കേരളത്തിലെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കാരണം .കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും നിയന്ത്രണങ്ങള്‍ തുടരും. ദക്ഷിണ കന്നഡ, കൊടക് ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ തുടരുക.
ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുളള ജില്ലകളിലെ ആറു മുതല്‍ എട്ട് വരെ ക്ലാസുകള്‍ കൂടി തുറക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു .ഓഗസ്റ്റ് 23 മുതല്‍ 9മുതല്‍ 12 ആം തരം വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചിരുന്നു.
കർണാടകയിൽ ഇന്ന് 973 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ടിപിആർ 0.64% ആണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 19,622 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂർ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസർഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,13,92,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
















