തിരുവനന്തപുരം; കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ( മെയിന്റനൻസ് ആന്റ് വർക്സ്) ചുമതല വഹിച്ചിരുന്ന ജി.പി പ്രദീപ് കുമാറിനെ എക്സിക്യൂട്ടീവ് ഡയറക്ടർ ( ഓപ്പറേഷൻസ്) ആയി ചുമതല നൽകി. എക്സിക്യൂട്ടീവ് ഡയറക്ടർ ( ഓപ്പറേഷൻസ്) ആയി ചുമതല വഹിച്ചിരുന്ന ആർ. ചന്ദ്ര ബാബുവുനെ എക്സിക്യൂട്ടീവ് ഡയറക്ടർ ( മെയിന്റനൻസ് ആന്റ് വർക്സ്) ആയി നിയമിച്ചു. ഇതോടൊപ്പം ജനറൽ മാനേജർ ( ടെക്നിക്കൽ), മെക്കാനിക്കൽ എഞ്ചിനീയർ (ചീഫ് ഓഫീസർ ) , ബോർഡ് സെക്രട്ടറി, എക്സിക്യൂട്ടീവ് അസിസ്റ്റ് റ്റു സിഎംഡി എന്നീ ചുമതലകളും ആർ. ചന്ദ്രബാബുവിനാണ്.